ജില്ലയിൽ കോവിഡ് 19 ടെസ്റ്റുകൾ ഇതുവരെ

post

കൊച്ചി: ജില്ലയിൽ കോവിഡ് റൂട്ടീൻ ടെസ്റ്റിങ്ങിന്റെയും സെന്റിനൽ സർവൈലൻസിന്റെ ഭാഗമായും ഇതുവരെ 13044 ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ നടത്തിയിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.കൂടാതെ സ്വകാര്യ ലാബുകളിലായി ആകെ 34909 ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.ആയതുപ്രകാരം സർക്കാർ /സ്വകാര്യ ലാബുകളിലായി ഇതുവരെ 47953 ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ മാത്രം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ 785 സി.ബി നാറ്റ് ടെസ്റ്റുകളും 58 ട്രൂനാറ്റ് ടെസ്റ്റുകളും ചെയ്തിട്ടുണ്ട്. കണ്ടയിൻമെന്റ് സോണുകളിൽ നിന്നും ആർ.ടി.പി.സി ആർ ടെസ്റ്റുകളും ആന്റിജൻ ടെസ്റ്റുകളുമടക്കം 509 ടെസ്റ്റുകളാണ് ചെയ്തിട്ടുള്ളത്. (എറണാകുളം മാർക്കറ്റ്- 179, ചെല്ലാനം- 64, വെണ്ണല- 45,ആലുവ മാർക്കറ്റ് - 1 14, ജനറൽ ആശുപത്രി എറണാകുളം- 107)

ജില്ലയിൽ പരിശോധന കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ആന്റിജൻ ടെസ്റ്റ് ഇതുവരെ 701 എണ്ണം ചെയ്തിട്ടുണ്ട്. (എയർപോർട്ട്- 468, സെന്റിനൽ സർവ്വൈലൻസ് - 81, എറണാകുളം ജനറൽ ആശുപത്രി - 107, വെണ്ണല- 45,) സിസ്ട്രിക്റ്റ് മൊബൈൽ കളക്ഷൻ യൂണിറ്റ് മുഖേന ഇതുവരെ 66 സാമ്പിളുകളാണ് പരിശോധനയ്ക്കച്ചിട്ടുള്ളത്. 

ഇന്നലെ റൂട്ടീൻ ടെസ്റ്റിങ്ങിന്റെ ഭാഗമായി 322 ആർ ടി.പി.സി.ആർ ടെസ്റ്റുകളും ക്ലസ്റ്റർ കണ്ടയിൻമെന്റ് സോൺ ടെസ്റ്റിങ്ങിന്റെ ഭാഗമായി ആലുവ മാർക്കറ്റിൽ നിന്നും 114 ആർ.ടി.പി.സി.ആർ ടെസ്റ്റുകളും 66 ആന്റിജൻ ടെസ്റ്റുകളും ചെയ്തിട്ടുണ്ട്. ഇതുവരെ ചെയ്തിട്ടുള്ള ടെസ്റ്റുകളിൽ ആകെ 398 പോസിറ്റീവ് ഫലങ്ങളാണ് ലഭിച്ചിട്ടുള്ളത്. 480 പരിശോധനാ ഫലങ്ങൾ ലഭിക്കുവാനുണ്ട്.