ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

post

തിരുവനന്തപുരം ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ യിൽ ടെക്നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് (ടിപിഇഎസ്) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഇ.ഡബ്ല്യു.എസ് വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിന് സെപ്റ്റംബർ 20 രാവിലെ 11 ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനിയറിങ് ഡിപ്ലോമ ബിരുദം/ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും/ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, ഐഡന്റിറ്റി തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി അന്നേ ദിവസം രാവിലെ 10.15 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.