പോളിടെക്‌നിക് ഡിപ്ലോമ ആറാം സെമസ്റ്റർ ഇന്റേൺഷിപ്പ് ;സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം

post

പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളുടെ (റിവിഷൻ-2021) ആറാം സെമസ്റ്ററിലെ ഇന്റേൺഷിപ്പുമായി ഡിസംബർ 1, 2025 മുതൽ ആരംഭിച്ച്, അക്കാദമിക് കലണ്ടർ പ്രകാരം ആറാം സെമസ്റ്റർ അവസാനിക്കുന്നതു വരെ ഇന്റേൺഷിപ്പ് നടത്തുന്നതിനായി ഡിപ്ലോമ ആറാം സെമസ്റ്റർ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുവാൻ വ്യവസായ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 8 മുതൽ SITTTR വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്ത് അനുയോജ്യരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാം. വിശദവിവരങ്ങൾക്ക്: www.sitttrkerala.ac.in .