വന്യജീവി വാരാഘോഷം: വിദ്യാർഥികൾക്കായി മത്സരങ്ങൾ

ഈ വർഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം-വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല മൽസരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലായി വനം വകുപ്പിന്റെ രാജീവ് ഗാന്ധി നഗർ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി കോപ്ലക്സിലെ ജില്ലാ വന വിജ്ഞാന വ്യാപനകേന്ദ്രത്തിൽ നടക്കും. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും, സർക്കാർ അംഗീകൃത ഹൈസ്‌ക്കൂൾ/ ഹയർസെക്കന്ററി സ്‌കൂൾ/ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), പ്രസംഗം (മലയാളം), പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലുമാണ് മത്സരം. സർക്കാർ അംഗീകൃതസ്ഥാപനത്തിൽ നിന്നുള്ള മൽസരാർത്ഥിൾക്ക് പങ്കെടുക്കാം. ഓരോ കാറ്റഗറിയിലും (എൽ.പി, യു.പി, എച്ച്.എസ്, ഹയർസെക്കന്ററി & കോളേജ്) ഓരോ ഇനത്തിലും ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് പരമാവധി രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ക്വിസ് പ്രോഗ്രാമിന് ഒരു സ്ഥാപനത്തിൽ രണ്ട് വിദ്യാർത്ഥികളടങ്ങിയ ടീമിനോ, ഒരു വിദ്യാർത്ഥിക്ക് മാത്രമായോ പങ്കെടുക്കാം. പൊതുജനങ്ങൾക്കായി സംസ്ഥാനതലത്തിൽ പോസ്റ്റർ ഡിസൈനിംഗ് മൽസരവും സംഘടിപ്പിക്കുന്നുണ്ട്. മൽസരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്‌കൂൾ/ കോളേജ് തലവൻമാരിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം 2, 3 തീയതികളിൽ മൽസരങ്ങൾ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പായി രജിസ്‌ട്രേഷൻ കൗണ്ടറിൽ രജിസ്റ്റർ ചെയ്ത് സമയക്രമം അനുസരിച്ച് സോഷ്യൽ ഫോറസ്ട്രി കോംപ്ലക്സിലെ ജില്ലാ വന വിജ്ഞാന വ്യാപനകേന്ദ്രത്തിൽ എത്തിച്ചേരണം. ഒന്നും രണ്ടും മൂന്നും സ്ഥാനത്തു വരുന്ന വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ജില്ലാതല മൽസരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. കൂടുതൽവിവരങ്ങൾക്ക്: 0471-2360462, 9447979135.