പ്രശ്‌നപരിഹാര ശേഷി വർദ്ധിപ്പിക്കാൻ സി.എം.ഡി പരിശീലനം

നൂതനവും ഘടനാപരവുമായ രീതിയിൽ വെല്ലുവിളികളെ സമീപിക്കുവാനുള്ള കഴിവ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ, പ്രാക്ടീഷണർമാർ എന്നിവർക്കായി സി.എം.ഡി മാസ്റ്ററിംഗ് ക്രിയേറ്റീവ് പ്രോബ്ലം സോൾവിംഗ് (സിപിഎസ്) എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. സൃഷ്ടിപരമായ ചിന്തകളെയും, പ്രശ്‌നപരിഹാരങ്ങളെയും ക്രിയാത്മകമായി സമീപിക്കുവാനുള്ള ബ്രയിൻസ്റ്റോമിംഗ് തന്ത്രങ്ങൾ, ലാറ്ററൽ ചിന്താ രീതികൾ, റൂട്ട് കോസ് വിശകലനങ്ങൾ, അനുയോജ്യമായ തീരുമാനങ്ങളെടുക്കൽ എന്നിവ പരിശീലനത്തിൽ ഉൾപ്പെടും. സെപ്റ്റംബർ 27ന് തൈക്കാടുള്ള സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് (സി.എം.ഡി) സിൽവർ ജൂബിലി ഹാളിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: www.cmd.kerala.gov.in , 8714259111, 0471 2320101.