എടിഎഫ് പ്രോജക്ടിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

post

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സൈക്ക്യാട്രി വിഭാഗത്തിനു കീഴിലെ എടിഎഫ് പ്രോജക്ടിലേക്ക് ഡോക്ടർ/ മെഡിക്കൽ ഓഫീസർ, നഴ്സ്, കൗൺസിലർ, ഡാറ്റാ മാനേജർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഡോക്ടർ/ മെഡിക്കൽ ഓഫീസർക്ക് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടു കൂടിയ എംബിബിഎസ് ആണ് യോഗ്യത. എം.ഡി/ സൈക്യാട്രിയിൽ തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും. എഎൻഎം ആണ് നഴ്സ് തസ്തികയ്ക്കുള്ള യോഗ്യത. കൗൺസിലർക്ക് സൈക്കോളജി/ സോഷ്യൽ വർക്കിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം വേണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദവും പ്രവൃത്തിപരിചയവുമാണ് ഡാറ്റാ മാനേജർ തസ്തികയ്ക്കുള്ള യോഗ്യത.

ഡോക്ടർ/ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് സെപ്റ്റംബർ 22 ന് 11 മണിക്കും നഴ്സ് തസ്തികയിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്കും കൗൺസിലർ തസ്തികയ്ക്ക് സെപ്റ്റംബർ 23 രാവിലെ 11 മണിക്കും ഡാറ്റാ മാനേജർ തസ്തികയിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്കും രേഖകൾ സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കാര്യാലയത്തിൽ ഹാജരാകണം.