40 വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷനുകള്‍ നല്‍കി
 
                                                കൊല്ലം : കല്ലുവാതുക്കല്‍ പഞ്ചായത്തിലെ  നിര്‍ധനരായ 40 വിദ്യാര്‍ഥികള്‍ക്ക് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ടെലിവിഷനുകള്‍ വിതരണം ചെയ്തു. നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടോളം  സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഓണ്‍ലൈന്‍  പഠനസഹായത്തിനായി സൗജന്യമായി ടെലിവിഷനുകള്‍ നല്‍കിയത്.
വര്‍ത്തമാനകാലത്ത് ഭാവി തലമുറയ്ക്ക് വേണ്ടി ചെയ്യുന്ന മികച്ച സംഭാവനയാണിതെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് കുടുംബശ്രീ മിഷന്‍, വിവിധ വകുപ്പുകള്‍ തുടങ്ങയവയുടെ സഹകരണത്തോടെ ലാപ്ടോപുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു
ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി ഗണേഷ് അധ്യക്ഷനായി. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ രാജേഷ്, ധര്‍മപാലന്‍, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി മുരളീധരന്‍, സെക്രട്ടറി ജെ രാജി തുടങ്ങിയവര്‍ പങ്കെടുത്തു.










