ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ താൽക്കാലിക ഗസ്റ്റ് അധ്യാക നിയമനത്തിന് സെപ്റ്റംബർ 19 ന് അഭിമുഖം നടക്കും. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പിജിയാണ് യോഗ്യത. പ്രായപരിധി 40 വയസ്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in , 0471 – 2300484.