പി.ജി.ഹോമിയോ കോഴ്സിലേക്ക് അപേക്ഷിക്കാം

2025-ലെ പി.ജി.ഹോമിയോ കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായി ഗവൺമെന്റ് ഹോമിയോ കോളേജുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. താൽപര്യമുള്ളവർ സെപ്റ്റംബർ 20 വൈകിട്ട് 4 നു മുൻപായി www.cee.kerala.gov.in ൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഓപ്ഷനുകളും സമർപ്പിക്കാം. ഓപ്ഷനുകൾ സെപ്റ്റംബർ 26 ഉച്ചക്ക് 2 മണിവരെ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in , 0471 – 2332120, 2338487.