സൂക്ഷ്മ ജലസേചന സംവിധാനങ്ങൾക്ക് സബ്സിഡി: അപേക്ഷ ക്ഷണിച്ചു

രാഷ്ട്രീയ കൃഷി വികാസ് യോജന പെർ ഡ്രോപ്പ് മോർ ക്രോപ്പ് പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കാൻ അപേക്ഷ ക്ഷണിച്ചു. ഡ്രിപ്പ്, സ്പ്രിങ്‌ളർ എന്നിവയ്ക്ക് 40-55 ശതമാനം വരെ സബ്‌സിഡി ലഭിക്കും. സൂക്ഷ്മ ജലസേചന സംവിധാനങ്ങളുമായി ചേർന്നുള്ള മഴവെള്ള സംഭരണികൾ, കുളങ്ങൾ, കിണറുകൾ, ജലസഭരണികളുടെ നവീകരണം, പമ്പുകൾ എന്നിവയ്ക്കും സഹായം ലഭിക്കും. അപേക്ഷാ ഫോം ആനയറ വേൾഡ് മാർക്കറ്റിലുള്ള തിരുവനന്തപുരം കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ലഭിക്കും. ഈ പദ്ധതിയിലുൾപ്പെടുത്തി സൂക്ഷ്മ ജലസേചനത്തിനായി വിളകൾ തമ്മിലുള്ള അകലവും സ്ഥല വിസ്തൃതിയും കണക്കിലെടുത്താണ് ആനുകൂല്യം നൽകുന്നത്. അപേക്ഷകന്റെ ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി, കരമടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം മുതലായ രേഖകളോടൊപ്പം അപേക്ഷ ഫോം പൂരിപ്പിച്ച് ആനയറ വേൾഡ് മാർക്കറ്റിലുള്ള തിരുവനന്തപുരം കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9400517990, 9400988557, 8075892092.