കോവിഡ് 19; ജില്ലയില്‍ ഒന്‍പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

തിരുവനന്തപുരം : ജില്ലയില്‍ ഇന്നലെ ഒന്‍പതു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തി പോങ്ങുംമൂട് സ്വദേശിനി 45 കാരി. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 30ന് കോവിഡ് പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ജൂണ്‍ 23ന് പൂനെയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ കാട്ടാക്കട സ്വദേശി 20കാരന്‍. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 26ന് കോവിഡ് പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ആലുവിള, ബാലരാമപുരം സ്വദേശി 47കാരന്‍. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 26ന് കോവിഡ് പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ച 25 കാരന്‍ നെയ്യാറ്റിന്‍കര, വഴുതൂര്‍ സ്വദേശിയാണ്. വി.എസ്.എസ്.സിയില്‍ അപ്രന്റീസ് ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു. ജൂണ്‍ 29ന് കോവിഡ് പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചു.

അതിഥി തൊഴിലാളിയായ ആസാം സ്വദേശി 24 കാരന്‍. പാളയം സാഫല്യം കോംപ്ലക്സില്‍ ജോലിചെയ്തുവരുന്നു. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 29ന് കോവിഡ് പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചു.

ചാന്നാങ്കര, വെട്ടുതറ സ്വദേശിനി രണ്ടുവയസുകാരി. കുവൈറ്റില്‍ നിന്നും ജൂണ്‍ 26ന് തിരുവനന്തപുരത്തെത്തി. ജൂണ്‍ 26ന് കോവിഡ് പരിശോധന നടത്തി. 

വഞ്ചിയൂര്‍, കുന്നുംപുറം സ്വദേശി ലോട്ടറി വില്‍പ്പനക്കാരനായ 45 കാരന്‍. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്ന് ജൂണ്‍ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂലൈ ഒന്നിന് അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തിയ വഞ്ചിയൂര്‍, കുന്നുകുഴി സ്വദേശി 47 കാരന്‍. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്ന് ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. 

ഒമാനില്‍ നിന്ന് കൊച്ചിയിലെത്തിയ തിരുവനന്തപുരം സ്വദേശി 65 കാരന്‍. ഇന്നലെ രോഗം സ്ഥിരീകരിച്ചു.