ജില്ലയില്‍ 29,926 വിദ്യാര്‍ഥികള്‍ എസ് എസ് എല്‍ സി ജയിച്ചു

കൊല്ലം : ജില്ലയില്‍ 30,205 വിദ്യാര്‍ഥികള്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതിയതില്‍ 29,926 പേര്‍ വിജയിച്ചു. 99.08 ശതമാനമാണ് ജില്ലയിലെ വിജയം. 2019 ല്‍ ഇത് 98.36 ശതമാനമായിരുന്നു. 234 ഹൈസ്‌കൂളുകള്‍ ഉള്ളതില്‍ 114 എണ്ണം നൂറ് ശതമാനം വിജയം കൈവരിച്ചു. 1632 പേര്‍ സര്‍ക്കാര്‍ സ്‌കൂളിലും 2395 പേര്‍ എയഡഡ് മേഖലയിലും 252 കുട്ടികള്‍ അണ്‍ എയ്ഡഡ് മേഖലയിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ആകെ 4279 പേര്‍. ഏറ്റവും അധികം എ പ്ലസ് നേടി മുന്നിലെത്തിയതില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജി എച്ച് എസ് കടയ്ക്കലും(107 കുട്ടികള്‍) എയ്ഡഡ് മേഖലയില്‍ കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളുമാണ്(123 കുട്ടികള്‍).
വിമലഹൃദയ ഗേള്‍സ് ഹൈസ്‌കൂളാണ് ജില്ലയില്‍ ഏറ്റവും കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തിയത്(789 പേര്‍). ഏറ്റവും കുറവ് എന്‍ എസ് എസ് എച്ച് എസ് പേരയവും(മൂന്ന്). നൂറ് ശതമാനം വിജയം വരിച്ചതില്‍ 48 സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് മേഖലയില്‍ 78 ഉം 18 അണ്‍ എയ്ഡഡും ഉള്‍പ്പെടും. സര്‍ക്കാര്‍ മേഖലയില്‍ 9993 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 9895 പേര്‍ വിജയിച്ചു. എയ്ഡഡ് മേഖലയില്‍ 18667 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 18489 പേരും അണ്‍ എയ്ഡഡില്‍ 1545 കുട്ടികളില്‍ 1545 കുട്ടികളും വിജയിച്ചു.