കര്‍ഷക ഉല്‍പാദന സംഘങ്ങള്‍ക്ക്  ധനസഹായം; അപേക്ഷ ക്ഷണിച്ചു

post

കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ്, കേരള സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം, ആത്മ മുഖേന  കര്‍ഷകഉല്‍പാദന സംഘങ്ങള്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നവീന പ്രോജക്ടുകള്‍   നടപ്പിലാക്കുന്നതിന് സാമ്പത്തികസഹായം നല്‍കും.   ജില്ലയിലെ ബ്ലോക്കുകളില്‍ രൂപീകരിച്ചിട്ടുള്ള കര്‍ഷകഉല്‍പാദകസംഘങ്ങള്‍ (രജിസ്‌ട്രേഷന്‍ ചെയ്ത ഒരു വര്‍ഷം തികഞ്ഞവ), വിവിധ ഏജന്‍സികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതും മുന്‍കാലങ്ങളില്‍ ഇതേഘടകത്തില്‍ സാമ്പത്തിക സഹായം ലഭിക്കാത്തതുമായ കര്‍ഷകഉത്പാദക കമ്പനികള്‍ (രജിസ്‌ട്രേഷന്‍ ചെയ്തു മൂന്നുവര്‍ഷം തികഞ്ഞവ) എന്നിവയ്ക്ക് അപേക്ഷിക്കാം.

പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധസസ്യങ്ങള്‍, കശുമാവ് ഉള്‍പ്പെടെയുള്ള പ്ലാന്റേഷന്‍ വിളകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, കൂണ്‍ മുതലായ മേഖലകളില്‍ വിളവെടുപ്പാനന്തര സേവനങ്ങള്‍ക്കും മൂല്യവര്‍ധിത ഉല്‍പന്നനിര്‍മാണത്തിനും ആവശ്യമായ സ്റ്റോറേജ് സംവിധാനങ്ങള്‍, പാക്ക്ഹൗസുകള്‍, സംസ്‌കരണ -യൂണിറ്റുകള്‍ക്കാവശ്യമായ യന്ത്രസാമഗ്രികള്‍ മറ്റ് ഭൗതികസൗകര്യങ്ങള്‍ എന്നിവയ്ക്കാണ് ആനുകൂല്യം നല്‍കുന്നത്.

മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മൊത്തം പ്രോജക്ട് ചെലവിന്റെ 80 ശതമാനം സഹായമായി അനുവദിക്കും. അപേക്ഷ ജൂലൈ 22 നകം ആത്മ പ്രോജക്ട് ഡയറക്ട്രേറ്റ്, സിവില്‍സ്റ്റേഷന്‍, കൊല്ലം   വിലാസത്തില്‍ നല്‍കണം. ഫോണ്‍ - 047427920280.