ജില്ലയില്‍ ഇന്നലെ 12 പേര്‍ക്ക് കോവിഡ്

post

കൊല്ലം : ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 30) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒന്‍പതുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മൂന്നു പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. കുവൈറ്റില്‍ നിന്ന് മൂന്നുപേരും ഒമാനില്‍ നിന്ന് രണ്ടുപേരും, ആഫ്രിക്ക ഐവറി കോസ്റ്റില്‍ നിന്നും രണ്ടുപേരും സൗദി, ഖത്തര്‍, എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും മൂന്നുപേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്.

പുനലൂര്‍ ഉറുകുന്ന് സ്വദേശി(47), ഭാര്യ(43), മകള്‍(17), ചാത്തന്നൂര്‍ കാരംകോട് സ്വദേശി(40 വയസ്), പള്ളിമണ്‍ സ്വദേശി(38), ഓടനാവട്ടം മുത്താരം സ്വദേശി(34), തൃക്കരുവ സ്വദേശി(34), ഇളമാട് സ്വദേശി(37), ഉമയനല്ലൂര്‍ പേരയം സ്വദേശി(46), മങ്ങാട് സ്വദേശി(24), ചവറ കുളങ്ങരഭാഗം സ്വദേശി(52), കാരുകോണ്‍ പുതയം സ്വദേശി(34) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പുനലൂര്‍ ഉറുകുന്നിലെ കുടുംബം ജൂണ്‍ 14 ന് മുംബൈയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഒരാള്‍ക്ക്(23 വയസ്) ജൂണ്‍ 27 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബ സഹിതമാണ് മുംബൈയില്‍ നിന്നും ട്രെയിനില്‍ നാട്ടില്‍ എത്തിയത്.

ചാത്തന്നൂര്‍ കാരംകോട് സ്വദേശി ജൂണ്‍ 18 ന്  ഒമാന്‍ മസ്‌കറ്റില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പള്ളിമണ്‍ സ്വദേശി ജൂണ്‍ 20 ന് സഹോദരിയും സഹോദരിയുടെ 13 വയസും ആറര വയസുമുള്ള രണ്ട് കുട്ടികളോടൊപ്പം എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

ഓടനാവട്ടം മുത്താരം സ്വദേശി ജൂണ്‍ 25 നും ഉമയനല്ലൂര്‍ പേരയം സ്വദേശി ജൂണ്‍ 26 നും ആഫ്രിക്ക ഐവറി കോസ്റ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. തൃക്കരുവ സ്വദേശി ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹ നിരീക്ഷണത്തിലുമായിരുന്നു.

ഇളമാട് സ്വദേശി ജൂണ്‍ 25 ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.മങ്ങാട് സ്വദേശി ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ചവറ കുളങ്ങര ഭാഗം സ്വദേശി ജൂണ്‍ 13 ന് ഖത്തര്‍ ദോഹയില്‍ നിന്നും നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.കാരുകോണ്‍ പുതയം സ്വദേശി ജൂണ്‍ 26 ന് കുവൈറ്റില്‍ നിന്നും എത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.