പത്താംതര പരീക്ഷ: ജില്ലയില്‍ 95.04 ശതമാനം വിജയം

post

വയനാട്  : ജില്ലയില്‍  എസ്.എസ്.എല്‍സി പരീക്ഷയില്‍ 95.04 വിജയ ശതമാനം. പരീക്ഷ എഴുതിയ 11655 വിദ്യാര്‍ത്ഥികളില്‍ 11077 വിദ്യാര്‍ത്ഥികള്‍ ഉപരിപഠന യോഗ്യത നേടി. 5870 ആണ്‍കുട്ടികളും 5785 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. 5512 ആണ്‍കുട്ടികളും, 5565 പെണ്‍കുട്ടികളുമാണ് വിജയിച്ചത്. 24 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് 100 ശതമാനം വിജയം നേടി. 5 എയ്ഡഡ് സ്‌കൂളുകള്‍ക്കും 5 അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും  100 ശതമാനം വിജയം നേടി. ജില്ലയിലെ 5 ട്രൈബല്‍ സ്‌കൂളിനും 100 ശതമാനം വിജയം നേടി. കോവിഡ് 19 കനത്ത സുരക്ഷാ മുന്‍കരുതലുകളോടെയാണ് ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായിട്ട് വിദ്യാര്‍ത്ഥികള്‍ പത്താംതര പരീക്ഷ എഴുതിയത്.