വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

post

തൃശൂര്‍: കയ്പമംഗലം മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 55 വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്തു. വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന 55 കുട്ടികള്‍ക്കാണ് സൈക്കിള്‍ നല്‍കിയത്. പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡിന്റെ ധനസഹായത്തോടെ തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന 4,000 രൂപ വിലവരുന്ന സൈക്കിളുകളാണ് വിതരണം ചെയ്തത്. 

എറിയാട് കേരളവര്‍മ്മ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്‍ പ്രൊജക്ട് ഓഫീസര്‍ ലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ബേബി ജനാര്‍ദ്ദനന്‍, പി ടി എ പ്രസിഡന്റ് കെ എ അസീസ്, ഹരീഷ്, പൂര്‍വ്വവിദ്യാര്‍ത്ഥി ഇ വി രമേഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.