ആനകള്‍ക്കുളള ഖരാഹാര കിറ്റുകള്‍ വിതരണം ചെയ്തു

post

തൃശൂര്‍: കോവിഡ് കാലത്ത് ആനകള്‍ക്കുളള ഖരാഹാര വിതരണോദ്ഘാടനം പാടൂക്കാട് പാറമേക്കാവ് ആനപന്തിയില്‍ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ്, കേരള ദുരന്തനിവാരണ അതോറിറ്റി, വനം വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഖരാഹാരവിതരണം നടക്കുന്നത്. 

പാറമേക്കാവ് ദേവസ്വത്തിന്റെ ആന കാശിനാഥന് പഴവും ശര്‍ക്കരയും നല്‍കിയാണ് ഗവ. ചീഫ് വിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചത്. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗാസംരക്ഷണ ഓഫീസര്‍ റാണി കെ. ഉമ്മന്‍ പദ്ധതി വിശദീകരിച്ചു. ഒരാനയ്ക്ക് ദിവസം 400 രൂപയുടെ ഭക്ഷണമെന്നതോതില്‍ 40 ദിവസത്തേക്കാണ് ഖരാഹാര വിതരണം. ഖരാഹാര കിറ്റുകള്‍ പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍ ഏറ്റ് വാങ്ങി. ഡോ. വി എം ഹാരീസ്, ശ്രീപ്രഭു, കൗണ്‍സിലര്‍ മഹേഷ്, ഫലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ഗിരിദാസ് സ്വാഗതവും ഡോ. ലതാ മേനോന്‍ നന്ദിയും പറഞ്ഞു.