കിറ്റ്സിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം)/എംടിടിഎം/ എംടിഎ/ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റർ ബിരുദം, യുജിസി-നെറ്റ്/ പിഎച്ച്ഡി ആണ് യോഗ്യത. പിഎച്ചിഡി യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. 2025 ജനുവരി 1-ന് 50 വയസ് കവിയരുത്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ സെപ്റ്റംബർ 9 ന് 5 മണിക്ക് മുൻപായി ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org, 0471-2327707, 2329468.