കിക്മ എം.ബി.എ സീറ്റ് ഒഴിവ് : സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 3 ന്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) ബാച്ചിലേയ്ക്ക് ഒഴിവുളള സീറ്റുകളിലേക്ക് സെപ്റ്റംബർ 3 ന് രാവിലെ 10 മുതൽ കിക്മ നെയ്യാർഡാം ക്യാമ്പസിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും.
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാണ്.
50 ശതമാനം മാർക്കോട് കൂടിയ ബിരുദമാണ് യോഗ്യത, പ്രവേശന പരീക്ഷ സ്‌കോർ ഇല്ലാത്തവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kicma.ac.in , 9496366741, 8547618290 .