ഫാർമസി പ്രവേശനം: രണ്ടാം അലോട്ട്മെന്റിനുള്ള ഓപ്ഷൻ കൺഫർമേഷൻ ആരംഭിച്ചു

post

ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ആവശ്യപ്പെട്ടിരുന്ന ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാർത്ഥികളും, ആദ്യഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും ഫാർമസി കോഴ്സിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേയ്ക്ക് പരിഗണിക്കപ്പെടാൻ ഓപ്ഷൻ കൺഫർമേഷൻ നൽകണം. വിദ്യാർത്ഥികൾ www.cee.kerala.gov.in ലെ Candidate portal-ലെ ഹോംപേജിൽ പ്രവേശിച്ച് 'confirm' ബട്ടൺ ക്ലിക്ക് ചെയ്യണം. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കുന്നതിനും/ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും, പുതിയതായി ആരംഭിച്ച കോളേജുകളിലേക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനും  സെപ്റ്റംബർ 2ന് വൈകിട്ട് 6 വരെ സൗകര്യം വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.