സ്കോൾ കേരള ഡിപ്ലോമ : ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി

സ്കോൾ കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്‌കൂൾ മാനേജ്‌മെന്റ് കോഴ്‌സിൽ പ്രവേശനം നേടി കോഴ്‌സ് ഫീസിന്റെ ഒന്നാം ഗഡു മാത്രം അടച്ചവർക്ക് രണ്ടാം ഗഡു 100 രൂപ പിഴയോടെ 16 വരെ അടയ്ക്കാം. www.scolekerala.org യിൽ “ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്‌കൂൾ മാനേജ്‌മെന്റ്” ലിങ്ക് മുഖേന തുക അടയ്ക്കാം. ഫീസ് അടച്ച ശേഷം രസീത് സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം.