കൃഷിയൊരുക്കണോ, കേരളശ്രീ ഞാറ്റുവേല കിറ്റുകള്‍ തയ്യാര്‍

post

തൃശൂര്‍ : കാര്‍ഷിക സമൃദ്ധി തിരിച്ചുപിടിക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് അവശ്യസാധനങ്ങളുമായി കേരളശ്രീ ഞാറ്റുവേല കിറ്റ് തയ്യാര്‍. കിറ്റില്‍ വിത്തുകള്‍, ഗ്രോ ബാഗുകള്‍, വളങ്ങള്‍, ജൈവ കീടനാശിനികള്‍, കൈയ്യുപകരണങ്ങള്‍, റബ്ബര്‍ ഗ്ലൗസ്, മണ്ണിര കമ്പോസ്റ്റ്, സീഡിംഗ് ട്രേ, ജൈവകൃഷിക്ക് വേണ്ട ശാസ്ത്രീയ പാക്കേജ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 750 മുതല്‍ 850 രൂപ വരെയുള്ള കിറ്റുകള്‍ക്ക് 499 രൂപ മാത്രമാണ് ഈടാക്കുന്നത്. ജൂലൈ 4വരെ ഞാറ്റുവേല കിറ്റ് ലഭിക്കും.

സംസ്ഥാന കൃഷിവകുപ്പിന് കിഴില്‍ കേരളശ്രീ എന്ന പേരിലാണ് ഞാറ്റുവേല കിറ്റ് വിപണനം ആരംഭിച്ചത്. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ ചെമ്പുക്കാവില്‍ പ്രവര്‍ത്തിക്കുന്ന കേരളശ്രീ അഗ്രോ ഹൈപ്പര്‍ ബസാറിലാണ് കിറ്റ് വില്‍പന ആരംഭിച്ചിരിക്കുന്നത്. കൃഷിക്ക് സ്ഥലപരിമിതിയുള്ള നഗരവാസികള്‍ക്ക് ഉപയോഗപ്രദമായ രീതിയിലാണ് കിറ്റുകള്‍ ഒരുക്കിയിരിക്കുന്നത്.