FMG വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് : കേന്ദ്രീകൃത കൗൺസിലിംഗ് സെപ്റ്റംബർ 1 ന്

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും സാധുവായ പ്രൊവിഷണൽ രജിസ്‌ട്രേഷൻ കരസ്ഥമാക്കിയിട്ടുള്ളവരുമായ വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കുന്നതിലേയ്ക്കായുള്ള കേന്ദ്രീകൃത കൗൺസിലിംഗ് സെപ്റ്റംബർ 1ന് തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. വിശദ വിവരങ്ങൾക്ക് : www.dme.kerala.gov.in .