ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ്

post

15 പേര്‍ രോഗമുക്തര്‍

തൃശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച (ജൂണ്‍ 26) ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തരായി. ഖത്തറില്‍ നിന്ന് വന്ന മരത്താക്കര സ്വദേശി (26, പുരുഷന്‍), കുവൈറ്റില്‍ നിന്ന് ജൂണ്‍ 19 ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (35, പുരുഷന്‍), കുവൈറ്റില്‍ നിന്ന് 13 ന് തിരിച്ചെത്തിയ പുത്തന്‍ചിറ സ്വദേശി (37, പുരുഷന്‍), മഹാരാഷ്ട്രയില്‍ നിന്ന് 16 ന് തിരിച്ചെത്തിയ ചാലക്കുടി സ്വദേശി (55, പുരുഷന്‍), മുംബൈയില്‍ നിന്ന് 19 ന് തിരിച്ചെത്തിയ പുത്തന്‍ചിറ സ്വദേശി (59, പുരുഷന്‍), 10 ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ മുണ്ടൂര്‍ സ്വദേശിനി (32, സ്ത്രീ), ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ മാടക്കത്തറ സ്വദേശി (36, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വെളളിയാഴ്ച (ജൂണ്‍ 26) വരെ രോഗം ബാധിച്ചവരുടെ എണ്ണം 327 ആയി. ഇതുവരെ 199 പേര്‍ രോഗമുക്തരായി. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കുമാണ് വെളളിയാഴ്ച (ജൂണ്‍ 26) രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കരോഗികളില്ല. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 119 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 16899 പേരും ആശുപത്രികളില്‍ 159 പേരും ഉള്‍പ്പെടെ ആകെ 17058 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (ജൂണ്‍ 26) നിരീക്ഷണത്തിന്റെ ഭാഗമായി 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 22 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 1488 പേരെയാണ് പുതുതായി ചേര്‍ത്തത്. 865 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.

വെളളിയാഴ്ച (ജൂണ്‍ 26) അയച്ച 244 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 8630 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 8290 സാമ്പിളുകളുടെ ഫലം വന്നു. 340 സാമ്പിളുകളുടെ എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2906 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

വെളളിയാഴ്ച (ജൂണ്‍ 26) 375 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 42188 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച (ജൂണ്‍ 26) 245 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 355 പേരെ സ്‌ക്രീന്‍ ചെയ്തു