ഓണ്‍ലൈന്‍ സൗകര്യം ക്രമീകരിച്ച് പൂര്‍വ വിദ്യാര്‍ഥികള്‍

post

പത്തനംതിട്ട : കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനിയറിംഗ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ ദുബായ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടിവി നല്‍കി. ടിവിയുടെ വിതരണ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. നാരങ്ങാനം, കടമ്മനിട്ട പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ടിവി നല്‍കിയത്. പ്രിന്‍സിപ്പല്‍ ഡോ. കെ. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ തോമസ് ജോര്‍ജ്, വാര്‍ഡ് മെമ്പര്‍  അഭിലാഷ് കെ. നായര്‍, ഷാജു എം. സലീം, അഖിലേഷ് കുമാര്‍, സാല്‍വി ജോണ്‍, ശാന്തി എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.