മഴ കനത്താല്‍ 300 കേന്ദ്രങ്ങളിലായി നാല് വിഭാഗം ക്യാമ്പുകള്‍

post

പാലക്കാട്: കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ മഴ കനക്കുന്ന സാഹചര്യം വന്നാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ 300 ലധികം കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളതായി ഡി.ഡി. പഞ്ചായത്ത് അറിയിച്ചു. വയോജനങ്ങള്‍, കുട്ടികള്‍, കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, മറ്റ് പൊതുജനങ്ങള്‍ എന്നിങ്ങനെ നാല് തരം ക്യാമ്പുകള്‍ ഒരുക്കുന്നതിനുള്ള  സജ്ജീകരണങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ചെയ്തിരിക്കുന്നത്. 

ക്യാമ്പുകള്‍ക്ക് സ്ഥലം തികയാത്ത സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താനായി പ്രൈവറ്റ് സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള  സ്ഥലങ്ങള്‍  കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ക്യാമ്പുകള്‍ക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും അവിടെ കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നത് ബന്ധപ്പെട്ട കെ.എസ്.ഇ.ബി.യേയും, പോലീസ് സ്റ്റേഷനുകളുമായും ബന്ധപ്പെട്ട് അവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നതായി ഡി. ഡി. പഞ്ചായത്ത് അറിയിച്ചു.