മുല്ലശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു

post

തൃശൂര്‍ : മുല്ലശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. കര്‍ഷകര്‍ക്ക് വിത്തും വളവും ഫലവൃക്ഷ തൈകളും ചന്തയില്‍ വിതരണം ചെയ്തു. കൃഷി ഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ 15 വാര്‍ഡുകളിലായി ആകെ 1500 ഓളം തൈകളാണ് വിതരണം ചെയ്യ്തത്. ഇത് കൂടാതെ കാര്‍ഷിക കര്‍മ്മസേന ട്രൈക്കോഡര്‍മ സമ്പുഷ്ട ചാണക വളവും മറ്റ് ജൈവോത്പന്നങ്ങളും കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഞാറ്റുവേലച്ചന്തയുടെ ഭാഗമായി ടിഷ്യുകള്‍ച്ചര്‍ വാഴ, ചാമ്പ, പ്ലാവ്, പേര, കറിവേപ്പ്, മുരിങ്ങ, ചെറി, ഞാവല്‍, മാവിന്‍ ഗ്രാഫ്റ്റ്, മാങ്കോസ്റ്റിന്‍, ജര്‍ബറ, തെങ്ങിന്‍ തൈകള്‍ എന്നിവയും പച്ചക്കറി വിത്തുകളായ പയറ്, വെണ്ട, മുളക്, വഴുതന, ചീര, പടവലം, കയ്പ്പ, പാവല്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജന്‍ അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് വി കെ രവീന്ദ്രന്‍, ജനപ്രതിനിധികളായ ജെന്നി ജോസഫ്, സീമ ഉണ്ണിക്കൃഷ്ണന്‍, മിനി മോഹന്‍ദാസ്, പി കെ രാജന്‍, കൃഷി ഓഫീസര്‍ റിസാ മോള്‍ സൈമണ്‍ എന്നിവര്‍ സംസാരിച്ചു.