ആലപ്പുഴ ട്രാൻസിറ്റ് ഹോമിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷൻ നിയമനം

സാമൂഹ്യനീതി വകുപ്പിന് കീഴിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ട്രാൻസിറ്റ് ഹോമിലെ സെക്യൂരിറ്റി ചീഫ് (വനിത), സെക്യൂരിറ്റി പേഴ്സൺ (വനിത) തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ആണ് നിയമനം.
സെക്യൂരിറ്റി ചീഫ് തസ്തികയിൽ ഒരൊഴിവാണുള്ളത്. യോഗ്യത: പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ തസ്തികയ്ക്ക് തുല്യം. സെക്യൂരിറ്റി പേഴ്സണൽ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. യോഗ്യത: പോലീസ് വകുപ്പിലെ വനിത സിവിൽ ഓഫീസർ തസ്തികയ്ക്ക് തുല്യം. പ്രസ്തുത തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അപേക്ഷ സമർപ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മേലധികാരിയുടെ നിരാക്ഷേപ പത്രവും സഹിതം മേലധികാരി മുഖേന ആഗസ്റ്റ് 25 നകം അപേക്ഷ സമർപ്പിക്കണം