എറണാകുളം ആര്‍.ടി. ഓഫീസില്‍ ഫാസ്റ്റ് ട്രാക്ക് കൗണ്ടറുകള്‍

post

കാക്കനാട്: എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് കീഴിലെ ഫാസ്റ്റ് കൗണ്ടറുകളില്‍ വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ ലഭ്യമാകും. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എന്നീ സേവനങ്ങളും. കണ്ടക്ടര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ലൈസന്‍സ് പുതുക്കല്‍, ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എന്നിവയും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഹൈപ്പോത്തിക്കേഷന്‍ നോട്ടിംഗ്, ഉടമസ്ഥാവകാശം മാറ്റല്‍, ആര്‍.സി. പര്‍ട്ടിക്കുലേഴ്‌സ്, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്‍ ഓട്ടോറിക്ഷയുടെയും ടാക്‌സി കാറുകളുടെയും കാലാവധി കഴിയാത്ത പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷ എന്നിവയില്‍ ഒരുമണിക്കൂറിനകം സേവനം ലഭിക്കും. ഒരു മണിക്കൂറിനുള്ളില്‍ സേവനം ലഭ്യമായില്ലെങ്കില്‍ ഓഫീസ് ചുമതലയുള്ള മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ നേരില്‍ കണ്ട് പരാതി നല്‍കാമെന്ന് മധ്യമേഖല ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം. പി. അജിത് കുമാര്‍ അറിയിച്ചു.