കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് ആഗസ്റ്റ് 20 മുതൽ

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2025 ആഗസ്റ്റ് മാസത്തിൽ വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തും. കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള എ പി ജെ അബ്ദുൾ കലാം മെമ്മോറിയൽ ഹാളിൽ ആഗസ്റ്റ് 20, 21, 22 തീയതികളിലാണ് സിറ്റിംഗ് നടത്തുന്നത്. സിറ്റിംഗിൽ ബഹു. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. അന്നേ ദിവസങ്ങളിൽ രാവിലെ 9 മണിക്ക് സിറ്റിംഗ് ആരംഭിക്കുന്നതാണ്. പ്രസ്തുത തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്.