ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ്

post

തൃശൂര്‍ : ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. 37 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ജൂണ്‍ 15ന് പശ്ചിമ ബംഗാളില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി( 22 വയസ്, പുരുഷന്‍), നാലിന് ദുബായില്‍ നിന്ന് വന്ന മാള സ്വദേശി (58 വയസ്സ്, സ്ത്രീ), ഒമ്പതിന് ഗുജറാത്തില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (51 വയസ്സ്, പുരുഷന്‍), എട്ടിന് ഖത്തറില്‍ നിന്ന് വന്ന പൂമംഗലം സ്വദേശി (24 വയസ്സ്, പുരുഷന്‍), അഞ്ചിന് ആഫ്രിക്കയില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (39 വയസ്സ്, പുരുഷന്‍), 11ന് കുവൈറ്റില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (43 വയസ്സ്, പുരുഷന്‍), രണ്ടിന് ചെന്നൈയില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (38 വയസ്സ്, പുരുഷന്‍), 11ന് കുവൈറ്റില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (30 വയസ്സ്, സ്ത്രീ), 16ന് അബുദാബിയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (28 വയസ്സ്, പുരുഷന്‍), ആറിന് ബഹ്റിനില്‍ നിന്ന് വന്ന തൃശൂര്‍ സ്വദേശി (60 വയസ്സ്, പുരുഷന്‍), 12ന് കുവൈറ്റില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (29 വയസ്സ്, സ്ത്രീ), അഞ്ചിന് ഒമാനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (36 വയസ്സ്, പുരുഷന്‍), 14ന് ഡല്‍ഹിയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി (43 വയസ്സ്, പുരുഷന്‍), പൂമംഗലം സ്വദേശി (45 വയസ്സ്, പുരുഷന്‍), വെള്ളാങ്കല്ലൂര്‍ സ്വദേശി (46 വയസ്സ്, സ്ത്രീ), തൃശൂര്‍ സ്വദേശി (40 വയസ്സ്, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് ആകെ 272 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 160 പേര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച 105 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. എറണാകുളം-3, മലപ്പുറം-3, കണ്ണൂര്‍-2 എന്നിങ്ങനെ ആകെ 8 പേരാണ് മറ്റു ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്.

വീടുകളില്‍ 14618 പേരും ആശുപത്രികളില്‍ 132 പേരും ഉള്‍പ്പെടെ ആകെ 14750 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 16 പേരെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 52 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. ഞായറാഴ്ച നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 1446 പേരെയാണ് പുതിയതായി ചേര്‍ത്തിട്ടുള്ളത്. 905 പേരെയാണ് നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടുള്ളത്.

ഇതുവരെ ആകെ 7492 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതില്‍ 6766 സാമ്പിളുകളുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇനി 726 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതുവരെ പരിശോധിച്ചതില്‍ ആകെ 6507 നെഗറ്റീവ് റിസള്‍ട്ടും 259 പോസിറ്റീവ് റിസള്‍ട്ടും ആണ് ഉള്ളത്. ഞായറാഴ്ച 327 സാംപിളുകളാണ് പരിശോധനക്ക് അയച്ചത്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള ആളുകളുടെ സാംപിള്‍ പരിശോധിക്കുന്നതോടനുബന്ധിച്ച് 2556 പേരുടെ സാംപിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഞായറാഴ്ച 361 ഫോണ്‍ വിളികളാണ് കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നിട്ടുള്ളത്. ഇതു വരെ ആകെ 40089 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നിട്ടുള്ളത്. 164 പേര്‍ക്ക് സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഞായറാഴ്ച റെയില്‍വെ സ്റ്റേഷന്‍കളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 576 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.