കോവിഡ് 19 : 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം : ജില്ലയില്‍ പുതുതായി 890 പേര്‍ രോഗനിരീക്ഷണത്തിലായി.
193 പേര്‍ നിരീക്ഷണ കാലയളവ് രോഗ ക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി
* ജില്ലയില്‍ 19285 പേര്‍ വീടുകളിലും 1176 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.
* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 47 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 157 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.
* 299 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 303 പരിശോധന ഫലങ്ങള്‍ ലഭിച്ചു. 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
*ജില്ലയില്‍ 43 സ്ഥാപനങ്ങളില്‍ ആയി 1176 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്
വാഹന പരിശോധന :
പരിശോധിച്ച വാഹനങ്ങള്‍ -2084
പരിശോധനയ്ക്കു വിധേയമായവര്‍ -4077
*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 133 കാളുകളാണ് ഇന്നലെ
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 12 പേര്‍ ഇന്നലെ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1293 പേരെ ഇന്നലെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -20618
2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -19285
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -157
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1176
5. പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -890
തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍
35 വയസ്, പുരുഷന്‍, പാറോട്ടുകോണം കേശവദാസപുരം സ്വദേശി, ജൂണ്‍ 13 ന് സൗദിയില്‍ നിന്നെത്തി.
36 വയസ്, പുരുഷന്‍, പോത്തന്‍കോട് സ്വദേശി, കുവൈറ്റില്‍ നിന്ന് ജൂണ്‍ 13 ന് എത്തി.
43 വയസ്, പുരുഷന്‍, നാവായിക്കുളം സ്വദേശി, ജൂണ്‍ 19 ന് മസ്‌ക്കറ്റില്‍ നിന്ന് എത്തി.
32 വയസ്, പുരുഷന്‍, ബാലരാമപുരം സ്വദേശി, കുവൈറ്റില്‍ നിന്ന് 14 ന് എത്തി.
21 വയസ്, സ്ത്രീ, ബാലരാമപുരം, കുവൈറ്റില്‍ നിന്ന് 14 ന് എത്തി.
58 വയസ്, പുരുഷന്‍, കുന്നുകുഴി വഞ്ചിയൂര്‍ സ്വദേശി, 11 ന് ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ എത്തി.
40 വയസ്, പുരുഷന്‍, അമ്പലത്തറ പൂന്തുറ സ്വദേശി, സൗദിയില്‍ നിന്ന് ജൂണ്‍ 4 ന് എത്തി.
25 വയസ്, പുരുഷന്‍, കണിയാപുരം കഠിനംകുളം സ്വദേശി, ദമാമില്‍ നിന്ന് ജൂണ്‍ 3ന് എത്തി.
48 വയസ്, പുരുഷന്‍, എലങ്കം വര്‍ക്കല സ്വദേശി, അബുദാബിയില്‍ നിന്ന് മെയ് 29 ന് എത്തി. ജൂണ്‍ ആറ് വരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്രവ പരിശോധന നടത്തി. പോസിറ്റീവായി. പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.










