പുതുക്കൈ വില്ലേജ് ഓഫീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് മന്ത്രി ഉദ്ഘാടനം ചെയ്തു

post

കാസര്‍കോട് : പുതുക്കൈ വില്ലേജ് ഓഫീസിന് പുതുതായി നിര്‍മ്മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസിനോടനുബന്ധിച്ച് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്ന പദ്ധതിക്ക്  2017 ലാണ് തുടക്കം കുറിച്ചത്. ദുരന്തകാലത്ത് വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് വില്ലേജ് ഓഫീസ് ജീവനക്കാരടക്കമുള്ള റവന്യു ജീവനക്കാര്‍. ഈ സമയങ്ങളില്‍ രാപകല്‍ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്ന ഇവര്‍ക്ക് സുരക്ഷിതമായ താമസ സ്ഥലം ജോലിസ്ഥലത്തോട് അനുബന്ധിച്ച് ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിച്ചതെന്ന് മന്ത്രി പറഞ്ഞു. പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ നിര്‍മ്മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടത്തില്‍ മൂന്ന് ബെഡ് റൂം, ഡൈനിങ് റൂമും, അടുക്കള, വരാന്ത, വര്‍ക്ക് എരിയ, രണ്ട് ടോയ്ലറ്റ് എന്നിവ ഉള്‍പ്പെടുന്നു.

ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷത വഹിച്ചു.രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു.എ ഡി എം എന്‍ ദേവീദാസ് ,ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ്     തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു സ്വാഗതവും സബ് കളക്ടര്‍ അരുണ്‍ കെ.വിജയന്‍ നന്ദിയും പറഞ്ഞു.