നെടുമങ്ങാട് പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ; ഓഗസ്റ്റ് 8ന് ഹാജരാകണം

നെടുമങ്ങാട് ഗവ. പോളിടെക്‌നിക്ക് കോളേജിലെ റഗുലർ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഓഗസ്റ്റ് 8ന് രാവിലെ 9 മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകരും പുതുതായി അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നവരും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നിലവിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ളവരും ബ്രാഞ്ച് മാറ്റമോ, സ്ഥാപന മാറ്റമോ ആഗ്രഹിക്കുന്നവരോ ആയ വിദ്യാർത്ഥികൾ നിലവിലെ അഡ്മിഷൻ സ്ലിപ്പ് ഹാജരാക്കണം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക്ക് അടിസ്ഥാനത്തിൽ www.polyadmission.org യിലെ vacancy position എന്ന ലിങ്ക് വഴി മനസിലാക്കാം. രജിസ്‌ട്രേഷൻ രാവിലെ 9 മുതൽ 11 വരെ. കൗൺസലിങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളും തങ്ങളുടെ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം.