ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് ടെക്നോളജി : സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 6 ന്

കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന GIFD ബാലരാമപുരം സെന്ററിന്റെ 2025-26 അധ്യയന വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് ടെക്നോളജി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 6 ന് വനിതാ പോളിടെക്നിക് കോളേജൽ നടത്തുന്നു. രാവിലെ 9.30 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ. പങ്കെടുക്കുന്നവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/gifd .