ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലയിലെ ഡയറ്റ്, ഗവൺമെന്റ്/എയ്ഡഡ് ടിടിഐ കളിലേക്കും സ്വാശ്രയ ടിടിഐ കളിലെ സർക്കാർ മെരിറ്റ് സീറ്റുകളിലേക്കും 2025-2027 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി എൽ എഡ്) പ്രവേശനത്തിനുള്ള അപേക്ഷകൾ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ സ്വീകരിച്ചുതുടങ്ങി. മൈനോരിറ്റി പദവിയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 11 ആണ്. അഡ്മിഷൻ സംബന്ധമായ വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി www.education.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. വിവരങ്ങൾ ddetvm2022.blogspot.com/എന്ന ബ്ലോഗിലും ലഭ്യമാണ്. അപേക്ഷകരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ അന്വേഷണ വിഭാഗത്തിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്.