GIFD സ്‌പോട്ട് അഡ്മിഷൻ

2025-26 അധ്യയന വർഷത്തിലേക്ക് കണ്ടല GIFD യിലെ ഒന്നാം വർഷ കോഴ്‌സിനു ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നെയ്യാറ്റിൻകര ഗവ. പോളിടെക്‌നിക് കോളജിൽ ഓഗസ്റ്റ് 4ന് നടക്കും. അപേക്ഷകർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്റ്റസിൽ പ്രതിപാദിക്കുന്ന ഫീസും സഹിതം രക്ഷകർത്താവിനോടൊപ്പം ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പ് കോളജിൽ ഹാജരാകണം. ഫോൺ : 0471 2222935, 9400006418.