പെൻഷൻ അദാലത്ത് ഓഗസ്റ്റ് 21ന്

തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പെൻഷൻ അദാലത്ത് ഓഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടത്തും. തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പോസ്റ്റൽ പെൻഷൻ, ഫാമിലി പെൻഷൻ കാര്യങ്ങളെ സംബന്ധിച്ചു പരാതികൾ അദാലത്തിൽ സമർപ്പിക്കാം. പരാതികൾ ഓഗസ്റ്റ് 11നകം കിട്ടത്തക്കവണ്ണം ഷീബ ജെ, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്സ്, തിരുവനന്തപുരം സൗത്ത് ഡിവിഷൻ, തിരുവനന്തപുരം 695023 എന്ന വിലാസത്തിൽ അയയ്ക്കണം. കവറിനു മുകളിൽ 'പെൻഷൻ അദാലത്ത്' എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. പെൻഷനറുടെ ഫോൺ നമ്പർ അപേക്ഷയിൽ നൽകണം
പോസ്റ്റ് ഓഫീസിലോ, ഡിവിഷണൽ തലത്തിലോ മുൻപ് സ്വീകരിച്ച് ഇത് വരെ പരിഹാരം കാണാൻ കഴിയാത്ത പരാതികൾ മാത്രമേ അദാലത്തിന്റെ പരിഗണയ്ക്കായി സ്വീകരിക്കുകയുള്ളു. പെൻഷനെ സംബന്ധിക്കുന്ന സാധാരണ പരാതികളും, ആദ്യമായി സമർപ്പിക്കുന്ന സാധാരണ പരാതികളും അദാലത്തിൽ പരിഗണിക്കില്ല.