ഇ-പരാതി പരിഹാര അദാലത്തില്‍ 20 പരാതികള്‍ക്ക് പരിഹാരം

post

തൃശൂര്‍ : ഇ - പരാതി പരിഹാര അദാലത്തിലൂടെ മുകുന്ദപുരം താലൂക്കിലെ 20 പരാതിക്കള്‍ക്ക് പരിഹാരമായി. ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരാതികള്‍ക്ക് മറുപടി നല്‍കിയത്. ഇ-പരാതി പരിഹാര അദാലത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തതോടെ ജനങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് കളക്ടര്‍ പറഞ്ഞു. ചക്കരപ്പാടം മഴുവഞ്ചേരി തുരുത്ത് പാലത്തിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിശോധിച്ച് എക്‌സിക്യൂട്ടിവ് എഞ്ചീനിയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ സ്വന്തമായി വീടില്ലാത്ത ഓമനയെ ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നാഷ്ണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെയും ഐ ടി ഐ മിഷന്റെയും സഹായത്തോടെയാണ് ഇ-പരാതി പരിഹാര അദാലത്തിന് സാങ്കേതിക സഹായം ലഭ്യമാക്കിയത്. എഡിഎം റെജി പി ജോസഫ് വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കെ യു അരുണന്‍ മാസ്റ്റര്‍ എംഎല്‍എയും പഞ്ചായത്ത് പ്രതിനിധികളും ഇ പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്തു.