കോവിഡ് 19 പ്രതിരോധം: പച്ചക്കറി - മത്സ്യ മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കും

post

തൃശ്ശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന് കീഴിലുള്ള ശക്തന്‍ നഗറിലെ പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകള്‍ ചൊവ്വ (ജൂണ്‍ 16), ബുധന്‍ (ജൂണ്‍ 17) ദിവസങ്ങളിലായി അണുവിമുക്തമാക്കണമെന്ന ജില്ലാഭരണകൂടത്തിന്റെ തീരുമാനം കര്‍ശനമായി നടപ്പിലാക്കാന്‍ കൃഷി മന്ത്രി വി. എസ്. സുനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗം തീരുമാനിച്ചു. അരിയങ്ങാടി, നായരങ്ങാടി പരിസരത്തേയ്ക്ക് ചരക്ക് ഇറക്കാന്‍ വരുന്ന എല്ലാ ലോറികളും അണുവിമുക്തമാക്കാനും ഡ്രൈവറും ക്ലീനറും ഉള്‍പ്പെടെ വണ്ടിയിലുള്ളവര്‍ ദേഹശുദ്ധി വരുത്തിയതിനുശേഷം മാത്രം മാര്‍ക്കറ്റിനുള്ളിലേയ്ക്ക് കടക്കാനും യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. മേയര്‍ അജിത ജയരാജന്റെ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി., സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എം. എല്‍. റോസി, ശാന്ത അപ്പു, സി. ബി. ഗീത, ഡി.പി.സി. മെമ്പര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍ അനൂപ് ഡേവിസ് എന്നിവര്‍ പങ്കെടുത്തു.