ജില്ലയില്‍ ഇന്നലെ നാല് കോവിഡ് പോസിറ്റീവ് കേസുകള്‍

post

കൊല്ലം : ജില്ലയില്‍ ഇന്നലെ(ജൂണ്‍ 15) നാല് കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. എല്ലാവരും വിദേശത്ത് നിന്നും എത്തിയവരാണ്. സൗദിയില്‍ നിന്നും ജൂണ്‍ 13 ന് എത്തിയ തട്ടാമല സ്വദേശി (45), ജൂണ്‍ 12 ന്  കുവൈറ്റില്‍ നിന്നുമെത്തിയ 53 കാരനായ നീണ്ടകര സ്വദേശിയും കുവൈറ്റില്‍ നിന്നുമെത്തിയ 49 കാരനായ കുഴിമതിക്കാട് സ്വദേശിയും, ജൂണ്‍ ഒന്‍പതിന് ഖത്തറില്‍ നിന്നും എത്തിയ ഇളമാട് സ്വദേശിയായ 39 വയസുകാരന്‍ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായി സ്ഥിരീകരച്ചത്. ഇളമാട് സ്വദേശിയെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നീണ്ടകര, കുഴിമതിക്കാട് സ്വദേശികളെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലും, തട്ടാമല സ്വദേശിയെ കാരംകോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.