ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക്

post

കൊല്ലം : ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്ന് മെയ് 30 ന് എത്തിയ മൈനാഗപ്പള്ളി സ്വദേശിയായ (31) യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഗൃഹനിരീക്ഷണത്തില്‍ കഴിയവേ ജൂണ്‍ 10 ന് നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് 11 പാരിപ്പള്ളി മെഡിക്കള്‍ കോളജില്‍ സ്രവം ശേഖരിക്കുകയും പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു. പോസിറ്റീവ് സ്ഥിരീകരിച്ചതെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആര്‍ക്കും രോഗമുക്തിയില്ല.