പെരിനാട് ആയുര്‍വേദ ആശുപത്രിയുടെ ശിലാസ്ഥാപനം നടത്തി

post

കൊല്ലം:  ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന പെരിനാട് ആയൂര്‍വേദ ആശുപത്രിയുടെ ശിലാസ്ഥാപനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്നതെന്നും 88.96 കോടി രൂപയുടെ ഭവന നിര്‍മാണ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. നെടുമ്പന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പെരിനാട് എല്‍ പി സ്‌കൂള്‍, നല്ലില യു പി സ്‌കൂള്‍ പുനരുദ്ധാരണം, കരിക്കോട് മത്സ്യമാര്‍ക്കറ്റ് എന്നിവ ഉള്‍പ്പെടെ 6.52 കോടി രൂപയുടെ പദ്ധതികള്‍ കുണ്ടറ നിയോജക മണ്ഡലത്തില്‍ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.

പെരിനാട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ് ശ്രീദേവി, സ്ഥിരംസമിതി അധ്യക്ഷരായ വി പ്രസന്നകുമാര്‍, റ്റി സുരേഷ് കുമാര്‍, ശ്രീകുമാരി, പഞ്ചായത്തംഗം ലെറ്റസ് ജെറോം, കയര്‍ഫെഡ് എക്്സിക്യൂട്ടീവ് ഡയറക്ടര്‍ എസ് എല്‍ സജികുമാര്‍, ചിറ്റുമല ബ്ലോക്ക് മുന്‍ പ്രസിഡന്റ് സി സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി കെ ബാബുരാജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ രാജലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.