ബി.ബി.എ. /ബി.സി.എ പ്രവേശനം: ന്യൂനത പരിഹരിക്കാം

post

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.ബി.എ, ബി.സി.എ  കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ഇത് സംബന്ധിച്ച തിരുത്തലുകൾ ജൂലൈ 10ന് മുൻപായി  www.lbscentre.kerala.gov.in  വെബ്സൈറ്റിലെ ആപ്ലിക്കേഷൻ പോർട്ടൽ മുഖേന നൽകാം. അപേക്ഷാർത്ഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി അത് ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471 2324396, 2560361, 2560327.