പോളിടെക്‌നിക് ഡിപ്ലോമ അഡ്മിഷൻ അവസാന അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഗവൺമെന്റ് / ഗവൺമെന്റ്-എയ്ഡഡ്/ ഐ എച്ച് ആർ ഡി / കേപ്പ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റ് പ്രകാരം അഡ്മിഷൻ ലഭിച്ചിരിക്കുന്ന എല്ലാ അപേക്ഷകരും (നേരത്തെ ഫീസ് അടച്ചു അഡ്മിഷൻ എടുത്തവർ ഒഴികെ) അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്, അല്ലാത്തപക്ഷം അഡ്മിഷൻ റദ്ദാകുന്നതാണ്. രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷൻ നേടുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 10 വൈകിട്ട് നാലുമണിയ്ക്ക് മുമ്പായി അഡ്മിഷൻ നേടേണ്ടതാണ്.