പി.ജി. ദന്തൽ പ്രവേശനം: താത്കാലിക സ്റ്റേറ്റ് മെറിറ്റ്, കാറ്റഗറി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു

2025-26 അധ്യായന വർഷത്തെ പി.ജി. ദന്തൽ കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ നീറ്റ് എംഡിഎസ് 2025 റാങ്ക് അടിസ്ഥാനമാക്കിയുള്ള താത്ക്കാലിക സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക മെറിറ്റ് ലിസ്റ്റ് സംബന്ധിച്ച് സാധുവായ പരാതിയുള്ള വിദ്യാർഥികൾ പ്രവേശനം പരീക്ഷ കമ്മീഷണറുടെ ഇ- മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ജൂലൈ 5ന് വൈകിട്ട് 3 നകം അറിയിക്കണം.
കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിൽ സംസ്ഥാന ക്വാട്ട സീറ്റുകളിലേയ്ക്കും സ്വാശ്രയ ദന്തൽ കോളേജുകളിൽ ന്യൂനപക്ഷ ക്വാട്ട/ എൻ.ആർ.ഐ ക്വാട്ട ഉൾപ്പടെ മുഴുവൻ സീറ്റുകളിലേയ്ക്കുമുളള പി.ജി. ദന്തൽ കോഴ്സ് പ്രവേശനത്തിനായി www.cee.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കാറ്റഗറി പട്ടിക സംബന്ധിച്ച് സാധുവായ പരാതികൾ ഉള്ളവർ പി.ജി. ദന്തൽ ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പടെ പ്രവേശന പരീക്ഷ കമ്മീഷണറുടെ ഇ- മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ജൂലൈ 5ന് വൈകിട്ട് 3 നകം അറിയിക്കണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.