മാനസിക വൈകല്യമുള്ളവരുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ പരിപാടി

post

അങ്കമാലി :സംസ്ഥാന സാമൂഹ്യ നീതി വകുപ്പും നാഷണല്‍ ട്രസ്റ്റ് എറണാകുളം ജില്ല ലോക്കല്‍ ലെവല്‍ കമ്മിറ്റിയും ഐ.സി.ഡി.എസ് അങ്കമാലി പ്രോജക്ടും സംയുക്തമായി സംഘടിപ്പിച്ച മാനസിക വൈകല്യമുള്ളവരുടെ രക്ഷിതാക്കള്‍ക്കുള്ള ബ്ലോക്ക്തല ബോധവത്ക്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്തു. കറുകുറ്റി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി.തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു.

നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ മെമ്പര്‍ കെ.എം. ജോര്‍ജ്ജ്, അംഗനവാടി സൂപ്പര്‍വൈസര്‍മാരായ ഡിന്ന ഡേവിസ്, കെ.ഇ. നസീമ എന്നിവര്‍ ക്ലാസ്സെടുത്തു.