കോവിഡ് 19: മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് ഫ്ളാഗ് ഓഫ് ചെയ്തു

post

തിരുവനന്തപുരം : ജില്ലയിലെ ആദ്യ കോവിഡ് 19 മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ നിര്‍വഹിച്ചു. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയെന്ന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയില്‍ ഇതാദ്യമായാണ് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് ആരംഭിക്കുന്നത്. സ്രവം ശേഖരിക്കുന്നതിനും കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ വാഹനത്തിലുണ്ട്. മൂന്ന് ആരോഗ്യപ്രവര്‍ത്തകരാണ് വാഹനത്തിലുണ്ടാവുക. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളിലാണ് ആദ്യ ഘട്ടത്തില്‍ വാഹനമെത്തി പരിശോധന നടത്തുക. വരും ദിവസങ്ങളില്‍ ഒരുവാഹനം കൂടി യൂണിറ്റിന്റെ ഭാഗമാകുമെന്നും കളക്ടര്‍ പറഞ്ഞു.