പി.ജി. ദന്തൽ: അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലെയും സ്വാശ്രയ ദന്തൽ കോളേജുകളിലെയും എം.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി NEET MDS-2025 പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള വിദ്യാർഥികളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. സർവ്വീസ് വിഭാഗം ഉൾപ്പെടെയുളള വിദ്യാർഥികൾക്ക് 25 രാത്രി 11.59 വരെ www.cee.kerala.gov.in വഴി അപേക്ഷകൾ സമർപ്പിക്കാം. പ്രവേശനം സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്കായി വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 2332120, 2338487.