പ്രവേശന പരീക്ഷകളുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

post

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) , മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular)   കോഴ്‌സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ടു ജൂൺ 29 നു നടത്തുന്ന പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റ്  www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷാർത്ഥികളുടെ ലോഗിൻ വഴി  ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.